Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smuggled In Car

Kannur

കാ​റി​ൽ ക​ട​ത്തി​യ 33.25 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

കൂ​ത്തു​പ​റ​മ്പ്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 33.25 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ എം.​പി.​സ്വ​രൂ​പ്‌ (39), സ​വി​ത്ത്കു​മാ​ർ (42), ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ടി.​പി ഷ​ഫീ​ഖ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ത്തു​പ​റ​ന്പ് എ​സ്ഐ ബെ​ജി​ൻ കെ. ​ബെ​ന്നി​യു​ടെ​യും ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ത്തു​പ​റ​ന്പ് -മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു സം​ഘം പി​ടി​യി​ലാ​യ​ത്. കാ​റി​ന​ക​ത്ത് 64 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

ബോ​ഡി​യു​ടെ​യു​ടെ ഇ​ട​യി​ലും ബോ​ണ​റ്റി​ന്‍റെ​യും എ​ൻ​ജി​നു​ക​ളു​ടെ​യും ഇ​ട​യി​ൽ പു​റ​മെ നി​ന്ന് കാ​ണാ​ത്ത വി​ധ​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു ക​ഞ്ചാ​വ് ശേ​ഖ​രം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ക​ണ്ണൂ​രി​ലെ​യും അ​യ​ൽ ജി​ല്ല​ക​ളി​ലെ​യും വി​ല്പ​ന സം​ഘ​ത്തി​ന് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സി​പി​ഒ​മാ​രാ​യ ജി​ബി​ൻ, ഷ​മി​ൻ, റി​ൻ​ഷ എ​ന്നി​വ​രും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up